Webdunia - Bharat's app for daily news and videos

Install App

അടുത്ത മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍‌ചാണ്ടി കളിതുടങ്ങി!

ജോണ്‍ കെ ഏലിയാസ്
ശനി, 15 ഒക്‌ടോബര്‍ 2016 (16:00 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാകും? ഇപ്പോള്‍ തലപുകയ്ക്കേണ്ട വിഷയമല്ല അതെങ്കിലും കോണ്‍ഗ്രസിലെ ചിലര്‍ അക്കാര്യത്തില്‍ ഇപ്പോഴേ കളി തുടങ്ങിയതായാണ് വിവരം. ഇതില്‍ പ്രധാനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്നെയാണത്രേ!

നിലവില്‍ ഒരു സ്ഥാനവും ഉമ്മന്‍‌ചാണ്ടിക്ക് ഇല്ല. ഒരു സാധാരണ എം എല്‍ എയാണ്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍‌ചാണ്ടി വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള ഗ്രൌണ്ട് വര്‍ക്കുകള്‍ ഉമ്മന്‍ചാണ്ടി ഇപ്പൊഴേ ആരംഭിച്ചുകഴിഞ്ഞുവത്രേ.

ജനകീയാടിത്തറ ശക്തമാക്കുക എന്നതാണ് ഇക്കാലയളവില്‍ ഉമ്മന്‍‌ചാണ്ടി ചെയ്യുന്നത്. കെ എസ് ആര്‍ ടി സി ബസിലും ട്രെയിനിലുമൊക്കെ ഇടയ്ക്കിടെ യാത്ര ചെയ്യുന്നത് അതിന്‍റെ ഭാഗമാണ്. അങ്ങനെയൊക്കെ ചെയ്താല്‍ മാത്രം പോരാ, അതൊക്കെ കൃത്യമായി വാര്‍ത്തയാക്കുകയും ഒന്നോ രണ്ടോ ദിവസം ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നു.

സാധാരണ ജനങ്ങളില്‍ ഉമ്മന്‍‌ചാണ്ടി എന്നത് ഒരു വികാരമായി നിലനില്‍ക്കുന്നുണ്ട്. ജനമനസുകളില്‍ ഉമ്മന്‍‌ചാണ്ടിക്കുള്ള സ്ഥാനം രമേശ് ചെന്നിത്തലയ്ക്കോ സുധീരനോ ഇല്ലെന്നുള്ളതും വാസ്തവമാണ്. ചെന്നിത്തല പ്രതിപക്ഷ നേതാവാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഉമ്മന്‍‌ചാണ്ടിക്കുള്ള സ്വാധീനം ചെന്നിത്തലയ്ക്കില്ല. അതുകൊണ്ടുതന്നെ, ചെന്നിത്തലയോ സുധീരനോ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ളതിനേക്കാള്‍ ഇരട്ടിയോളം സാധ്യത ഉമ്മന്‍‌ചാണ്ടിക്കുണ്ട് എന്നത് വസ്തുതയാണ്.

ഒരു സ്ഥാനവുമില്ലെങ്കിലും സംസ്ഥാനത്തെ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സംസാരിക്കാന്‍ ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളും ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിനൊക്കെയുപരി യു ഡി എഫിലെ ഘടകകക്ഷികള്‍ക്കെല്ലാം പ്രിയപ്പെട്ട നേതാവും കുഞ്ഞൂഞ്ഞ് തന്നെ. കാത്തിരിക്കാം, ഉമ്മന്‍‌ചാണ്ടിയുടെ പുതിയ കളികള്‍ക്കായി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments