Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു; ഈവര്‍ഷം മരിച്ചത് 13 കുഞ്ഞുങ്ങള്‍ !

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു !

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു; ഈവര്‍ഷം മരിച്ചത് 13 കുഞ്ഞുങ്ങള്‍ !
അഗളി , വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (07:57 IST)
അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിച്ചടക്കി ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്. ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചു. അതേസമയം കഴിഞ്ഞവര്‍ഷം എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തതിര്‍ന്നത്.
 
2015ന് ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണെന്നാണ് വിവരം. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ആറെണ്ണവും ഹൃദയവാല്‍വ്, അന്നനാളം, ശ്വാസകോശം തുടങ്ങിയവയ്ക്കുണ്ടാകുന്ന തകരാറു മൂലമാണ്. 
 
അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണം കൂടുതലും ജനനവൈകല്യം മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവുകളും പരിഹരിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. എന്നിട്ടും ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നില്ല എന്നു വേണം പറയാന്‍. ഇതുസംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ ആവശ്യമാണെന്ന് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് പോര്‍ച്ചുഗല്‍