'അതെ, കേരളം ഒന്നാമത് തന്നെയാണ്’ - കൊലപാതകത്തിന്റെ കണക്കുകള്‍ നിരത്തി കേരള പൊലീസും
‘ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റെയോ ചേരിതിരിവ് കേരള പൊലീസിനില്ല’
കേരളത്തിലെ ക്രമസാമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരളം പിന്നിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വായടപ്പിച്ച് കേരള പൊലീസ്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ സി ആർ ബിജു വ്യക്തമാക്കുന്നു ‘കേരളം ഒന്നാമത് തന്നെയാണ്’. കണക്കുകള്‍ നിരത്തിയാണ് ബിജു ഇക്കാര്യങ്ങള്‍ പറയുന്നത്.
മതനിരപേക്ഷതയുടേയും, മതസൗഹാർദ്ദത്തിന്റേയും ഉയറ്റ്ന്ന മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്‍്റെ മനസറിയുന്ന പോലീസാണ് കേരള പോലീസെന്ന് ബിജു പറയുന്നു. കാര്യക്ഷമതയോടെ മുന്നോട്ടു പോകുമ്പോള്‍ കേരളത്തിന്റെ നന്‍മയും മുന്നേറ്റവും വികസനവുമാഗ്രഹിക്കുന്ന പൊതുസമൂഹത്തിനൊപ്പം കേരളത്തിലെ പോലീസ് സേനയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരള പോലീസിന്റെ മികവെന്നാല്‍ അത് കേരള സമൂഹത്തിന്റെ കൂടി മികവ് തന്നെയാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: