അനൂപിനേയും ജൂബിയേയും നാണം‌കെടുത്തിയത് റോബിൻ തോമസ്; നെറികെട്ട പ്രചാരണം നടത്തിയ അഞ്ച് വാട്ട്‌സ്ആപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (10:30 IST)
വിവാഹിതരായതിന്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട നവദമ്പതികളുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 
 
കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും പരാതിയിലാണ് നടപടി. വ്യാജ വാർത്തകൾ അച്ചടിച്ച് വന്നതോടെ ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
 
ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച റോബിന്‍ തോമസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അനൂപും ജൂബിയും ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു.  
 
പരാതിയെ തുടര്‍ന്ന് പലരും മുമ്പ് ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പലരെയും ഗ്രൂപ്പ് അഡിമിന്‍മാര്‍ ഇവരെ പുറത്താക്കിയിട്ടുണ്ട്. ചിലര്‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരെയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments