Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ദിലീപിനെ മാക്ട വിലക്കി! - പ്രതികാരം പക്ഷേ കടുത്തതായിരുന്നു!

പലരുടെയും പുറത്താക്കലിനു പിന്നില്‍ ദിലീപ് ആയിരുന്നു, എന്നിട്ടും താരത്തെ മാക്ട വിലക്കി!

അന്ന് ദിലീപിനെ മാക്ട വിലക്കി! - പ്രതികാരം പക്ഷേ കടുത്തതായിരുന്നു!
, ബുധന്‍, 19 ജൂലൈ 2017 (10:24 IST)
മലയാള സിനിമയിലെ സംഘടനകളില്‍ നിന്നും പലരേയും പുറത്താക്കുകയും പിന്നീട് വിലക്ക് നീക്കി തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നടന്‍ സുകുമാരന്‍, തിലകന്‍, സംവിധായകന്‍ വിനയന്‍, തുളസീദാസ്, പൃഥ്വിരാജ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. പലരുടെയും പുറത്താക്കലിനു പിന്നിലെ സൂത്രധാരന്‍ ദിലീപ് ആണെന്ന് പലരും രഹസ്യമായും പരസ്യമായും പറഞ്ഞിരുന്നു.  എന്നാല്‍, ഈ ദിലീപിനെയും വിലക്കിയ സംഭവം നടന്നിരുന്നു.
 
തുളസിദാസ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കി അഡ്വാന്‍സ് വാങ്ങിയ ദിലീപ് ആ ചിത്രത്തില്‍ അഭിനയിക്കാതെ സംവിധായകനെ ഇട്ട് കളിപ്പിക്കുകയായിരുന്നു. ഇതിനെതിരെ തുളസിദാസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ മാക്ടയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ മാക്ട വിലക്കിയിരുന്നു.
 
മാക്ട ദിലീപിനെ വിലക്കിയതോടെ വിനയനെതിരായ മാക്ടയിലെ വികാരം മുതലെടുത്ത് ദിലീപിന്റെ നേതൃത്വത്തില്‍ മാക്ട പിളര്‍ത്തി ഫെഫ്ക എന്ന പുതിയ സംഘടന രൂപീകരിച്ചു. ദിലീപിന്റെ ഈ പ്രതികാര ചിന്ത അന്ന് പലര്‍ക്കിടയിലും വ്യത്യസ്താ മനോഭാവം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന ഫെഫ്ക വിനയനെ വിലക്കുകയും ഫെഫ്ക വിലക്കിയ വിനയന്റെ ചിത്രത്തില്‍ അംഗങ്ങള്‍ അഭിനയിക്കേണ്ടതില്ലെന്ന് അമ്മയും തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലും ദിലീപായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഫോറന്‍സിക് ഡോക്ടര്‍