അബ്‌ദുള്ളക്കുട്ടിക്കെതിരേ മൊഴി നല്‍കുന്നതില്‍നിന്ന് സരിത പിന്മാറി
തിരുവനന്തപുരം , ചൊവ്വ, 25 മാര്‍ച്ച് 2014 (17:14 IST)
അബ്‌ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ മൊഴി നല്‍കുന്നതില്‍ നിന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ താത്‌കാലികമായി പിന്മാറി. അബ്‌ദുള്ളക്കുട്ടി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്‌മാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസിന് രേഖാമൂലം എഴുതി നല്‍കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മൊഴി നല്‍കാന്‍ എത്തണമെന്ന് പോലീസ് സരിതയെ അറിയിച്ചിരുന്നു.അബ്‌ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രോജക്‌ടിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേയ്‌ക്ക് വിളിപ്പിച്ച് പീഡിപ്പിച്ചുവെന്നും സരിത പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു. അതേസമയം, സരിത പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും തന്നെ രാഷ്‌ട്രീയമായി ഇല്ലാതാക്കുകയാണ് സരിതയുടെ ലക്ഷ്യമെന്നുമായിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ പ്രതികരണം.
Follow Webdunia malayalam