Webdunia - Bharat's app for daily news and videos

Install App

അമ്മയില്‍ ദിലീപ് തരംഗം? വൈകിപ്പോയെന്ന തിരിച്ചറിവില്‍ താരങ്ങള്‍! - ഈ നീക്കം അവര്‍ക്ക് പണിയാകും?!

ദിലീപിനൊപ്പം അമ്മ?

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (15:14 IST)
നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടന അമ്മ. ദിലീപിനനുകൂലമായി നിരവധി താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു എന്ന സംസാരമാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്. 
 
അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് നടന്‍ കലാഭവന്‍ ഷാജോണ്‍‍. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാന്‍ ജയിലിലില്‍ എത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയിലെ ഭാരവാഹി ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. 
 
അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടില്ല. ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചവര്‍ക്ക് അമ്മയുടെ ഇനിയുള്ള തീരുമാനം അടിയായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments