Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണീരിന്റെ നനവില്‍ ദിലീപിന്റെ ഓണം ജയിലില്‍, നൃത്തം ചവുട്ടി ആഘോഷമാക്കി മഞ്ജു!

ദിലീപ് കാരാഗൃഹത്തില്‍; മമ്മൂട്ടിയ്ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ നൃത്തം ചവുട്ടി മഞ്ജുവിന്റെ ഓണാഘോഷം

ദിലീപ്
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (12:50 IST)
ജനപ്രിയ നായകന്‍ ദിലീപിന്റെ ഇത്തവണത്തെ ഓണം കാരാഗ്രഹത്തിന്റെ ഇരുണ്ട അഴികള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്. അതേസമയം, താരത്തിന്റെ മുന്‍‌ഭാര്യ നൃത്തം ചവുട്ടി ആഘോഷമാക്കുകയാണ് തന്റെ ഓണം. തലസ്ഥാനത്ത് ഓണം വാരാഘോഷത്തോടനുബന്ധിച്ച് മഞ്ജു വാര്യര്‍ നൃത്തം ചവിട്ടിയത് വാര്‍ത്തയായിരിക്കുകയാണ്. മഞ്ജു നൃത്തം ചവുട്ടിയപ്പോള്‍ വേദിയില്‍ കാഴ്ചക്കാരായി മുഖ്യമന്ത്രി പിണറായിയും നടന്‍ മമ്മുട്ടിയും ഉണ്ടായിരുന്നു. 
 
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ താര സംഘടന ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. ദിലീപിനെ കുടുക്കാന്‍ ഏറെ സഹായിച്ചതും മഞ്ജുവിന്റെ ഈ മൊഴി തന്നെയായിരുന്നു.
 
നാടും നഗരവും ഓണാഘോഷത്തില്‍ നിറഞ്ഞാടുമ്പോള്‍ ഓണമാഘോഷിക്കാന്‍ ദിലീപ് വീട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ പ്രതീക്ഷയെ തല്ലിക്കെടുത്തി ഹൈക്കോടതി ദിലീപിന്റെ ജാമ്യ ജര്‍ജി തള്ളിയിരുന്നു. ഇതോടെ ദിലീപിനൊപ്പം കാവ്യയ്ക്കും കുടുംബത്തിനും ഈ വര്‍ഷം ഓണാഘോഷം ഇല്ല.
 
ഇതിനകം ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ താരത്തെ കാണാന്‍ ജയിലില്‍ എത്തിയതും വാര്‍ത്തയായിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്ത് അടക്കമുള്ളവര്‍ ജയിലില്‍ പോയി ദിലീപിനെ കണ്ടതോടെ സിനിമാ ലോകം ഇപ്പോള്‍ ഉഷാറായിട്ടുണ്ട്. കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ വരും ദിവസങ്ങളില്‍ ജയിലിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി