അറസ്റ്റ് ചെയ്ത 24 മണിക്കൂര്‍ പള്‍സര്‍ സുനിയെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പള്‍സര്‍ സുനി കോടതിയില്‍ എത്തുംമുമ്പേ അറസ്റ്റ് ചെയ്തത് ആരെയോ രക്ഷിക്കാനുള്ള കുതന്ത്രം അല്ലേ?
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് അതിനാടകീയമായിട്ടായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വന്‍ ട്വിസ്റ്റുകള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് സുനിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വീണ്ടും ചര്‍ച്ചയാകുന്നു.
ആരെയോ രക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് അന്ന് ഇത്തരമൊരു നാടകം കളിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കോടതി മുമ്പാകെ പള്‍സര്‍ സുനിയ്ക്ക് പറയാനുള്ളത് നേരിട്ട് പറയാം. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അത് പൊലീസിന്റെ സമ്മര്‍ദ്ദത്തിലുള്ള മൊഴിയാകും.
24 മണിക്കൂറിനുള്ളില്‍ പ്രതിയെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം. ആര്‍ക്കു വേണമെങ്കിലും സന്ദര്‍ശനം അനുവദിക്കാം. ആരെയോ മനഃപൂര്‍വ്വം രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു പൊലീസ് അന്നു കാട്ടിക്കൂട്ടിയതെന്നാണ് സോഷ്യം മീഡിയകളില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.