അവധിക്കാലത്തിന് വിരാമം; സ്കൂളുകള്‍ ഇന്ന് തുറക്കും
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും.
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും. പള്ളിക്കൂടമുറ്റങ്ങളിൽ നിന്ന് ഇന്നുമുതൽ കൂട്ടുകൂടലിന്റെയും അറിവിന്റെയും ആഹ്ലാദാരവങ്ങൾ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ ഒന്നാം ക്ലാസിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തകം, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണം ഏകദേശം പൂർത്തിയാ യിട്ടുണ്ട്. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തെ എല്ലാ സ്കൂളുകളും വരവേൽക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരൂട്ടമ്പലം ഗവ. യു.പി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്ഊരൂട്ടമ്പലം ഗവ. എൽ.പി സ്കൂളിലെ ഒന്നാംതരത്തിൽ കഥപറഞ്ഞ് കുട്ടികളെ വരവേൽക്കും. പഠനാവശ്യത്തിനായി കേരളത്തിൽ നടന്ന ആദ്യ കലാപമായ കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ജില്ലാതലം മുതൽ സ്കൂൾതലം വരെയും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.