Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരെല്ലാം ദിലീപിനെ പിന്തുണക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! - സിനിമയിലെ എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം?

സിനിമക്കകത്തും പുറത്തുമുള്ളവരുടെ ആ വലിയ സംശയത്തിന് ഉത്തരം കിട്ടി...

അവരെല്ലാം ദിലീപിനെ പിന്തുണക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! - സിനിമയിലെ എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം?
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (10:28 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താരത്തിന്റെ ആരോഗ്യനില വഷളാണെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തതു മുതല്‍ താരത്തിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതോടൊപ്പം, താരത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
 
ഇന്ന് ദിലീപിന് വേണ്ടി സംസാരിച്ചില്ലെങ്കില്‍ നാളെ മറ്റ് താരങ്ങളും ഇതുപോലെ പ്രതിസന്ധിയില്‍ ആകുമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. ദിലീപിനെ എതിര്‍ത്തവര്‍ ഓരോരുത്തരായി സിനിമയില്‍ നിന്നും പുറത്തകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ പ്രവര്‍ത്തനാനുമതി ഉണ്ടായിട്ടും ഡി സിനിമാസ് പൂട്ടിച്ചത് പ്രതികാര നടപടിയാണെന്നാണ് ദിലീപിനെ പിന്തുണക്കുന്നവരുടെ നിലപാട്.3
 
അതിനിടെ, ദിലീപിനെതിരെ നിലപാട് സ്വീകരിച്ച പൃഥ്വിരാജും സംഘവും മലയാള സിനിമയില്‍ ഒറ്റപ്പെട്ടുവെന്നാണ് സൂചനകള്‍. ദിലീപിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ പൃഥ്വിയുടെ വാക്കുകളും വനിതാ സംഘടനയുടെ നിലപാടും കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍