Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മതി ഇനി അടുത്ത നീക്കം? - ദിലീപ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു?!

ആദ്യം നാദിര്‍ഷാ, ശേഷം ദിലീപ്!

അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മതി ഇനി അടുത്ത നീക്കം? - ദിലീപ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു?!
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:26 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്നു നല്‍കിയേക്കില്ല. ഓണാവധി കഴിയുന്ന ഉടന്‍ കേസില്‍ ദിലീപ് ജാമ്യഹര്‍ജി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എന്തൊക്കെയായാലും ഇന്ന് ജാമ്യ ഹര്‍ജി നല്‍കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
 
കേസില്‍ സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
 
തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞിരുന്നു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാനുളള താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്കിടെയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയിലേക്ക് പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി