അഹങ്കാരവും അധികാരപ്രമത്തതയുമാണ് സര്‍ക്കാരിന്റെ നീക്കിയിരിപ്പ്: ചെന്നിത്തല
സി.പി.എം-സി.പി.ഐ തർക്കം ഭരണത്തെ ബാധിച്ചുവെന്ന്ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്രമേശ്ചെന്നിത്തല. സി.പി.ഐ-സി.പി.എം തർക്കം ഭരണത്തെ ബാധിച്ചുവെന്ന്ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിനുള്ളമറുപടിയിലാണ് ചെന്നിത്തല ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്.
സംസ്ഥാന സർക്കാറിന്കൂട്ടുത്തരവാദിത്തമില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. സർക്കാർ ജനങ്ങളിൽ നിന്ന്വളരെയേറെ അകന്നിരിക്കുകയാണ്. കശുവണ്ടി മേഖലയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് കശുവണ്ടി മേഖല ഉയർഴത്തഴുന്നേറ്റുവെന്ന്മുഖ്യമന്ത്രി പറയുന്നത്.
ആയിരക്കണക്കിന്കശുവണ്ടി തൊഴിലാളികൾക്കാണ് നിലവില്തൊഴിലില്ലാതായിരിക്കുന്നത്. ധാരാളം കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുകയാണ്. പിന്നെ എന്ത്ഉയർച്ചയാണ്ആ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.