Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ കുഞ്ഞുമനസ്സിൽ നിന്നും വന്ന ചോദ്യം കേട്ട് വി എസ് ഞെട്ടി!

ആ കുട്ടിയുടെ ചോദ്യം കേട്ട് വി എസ് മാത്രമല്ല, കൂടെ നിന്നവരും ഞെട്ടി!

വി എസ് അചുതാനന്ദൻ
, വ്യാഴം, 4 മെയ് 2017 (11:02 IST)
ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാംപില്‍ കുട്ടികളുടെ കുട്ടി ചോദ്യങ്ങൾക്ക് നിറഞ്ഞ പുഞ്ചിരിയോടെ മറുപടി നൽകി ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനും മുതിർന്ന ഇടതുപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍. ഇന്നലെ തിരുവനന്തപുരത്തെ ശിശുക്ഷേമസമിതി ക്യാംപില്‍ എത്തിയ വിഎസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികൾ സ്വീകരിച്ചത്.
 
നര്‍മ്മവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങളായിരുന്നു കുട്ടികൾ ഓരൊരുത്തരും ചോദിച്ചത്. അതിനെ‌ല്ലാം നിറഞ്ഞ ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപ‌ടി. ഇനി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഉണ്ടെന്നോ, ഇല്ലെന്നോ മറുപടി പറയാതെ ഒഴുക്കന്‍ മട്ടില്‍ ചിരിയോടെയുളള ഒരു തലയാട്ടലായിരുന്നു വിഎസിന്റെ മറുപടി.
 
ശേഷം ഒരു ചെറിയ കുട്ടിയുടെ ചോദ്യം വിഎസിനെ മാത്രമല്ല, അടുത്ത് നിന്നവരെ കൂടി ഞെട്ടിച്ചു കളഞ്ഞു. സാറ് പോക്കിമോന്‍ കളിച്ചിട്ടുണ്ടോ എന്നായിരുന്നു അത്. അതെന്താണെന്ന് അറിയാത്തതു കൊണ്ടാണോ എന്തോ അതിനും ചിരി തന്നെയായിരുന്നു മറുപടി. കുഞ്ഞുമനസ്സിൽ ഉദിച്ച ചോദ്യം ഒരു സംശയവുമില്ലാതെ വെട്ടിത്തുറന്ന് ചോദിച്ച കുട്ടിയുടെ മനസ്സ് ഏവരേയും ചിരിപ്പിച്ചു.
 
ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ അതോ സ്വന്തം ഇഷ്ടപ്രകാരമാണോ സാറ് രാഷ്ട്രീയത്തില്‍ വന്നതെന്നായിരുന്നു മറ്റൊരു കുട്ടിക്ക് അറിയേണ്ടിയിരുന്നത്. സ്വന്തം താത്പര്യപ്രകാരമെന്ന് വിഎസ് മറുപടി നൽകി. കുട്ടികളോടൊപ്പം ചിത്രങ്ങളെടുക്കാനും വിഎസ് താൽപ്പര്യം കാണിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ രാഷ്ട്രീയ കൂട്ടുകെ‌ട്ട് എവിടെയും ചർച്ച ‌ചെയ്തിട്ടില്ല, ചരൽക്കുന്നിൽ ചർച്ച ചെയ്തത് ഇതൊന്നുമല്ല: പി ജെ ജോസഫ്