Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പതിനഞ്ച് മിനിട്ടും അവനും ഞാനും കരയുകയായിരുന്നു: ഹരിശ്രീ അശോകന്‍

‘എന്താണ് ദിലീപേ ഇത്? എനിക്കൊന്നുമറിയില്ല അശോകേട്ടാ’ എന്നായിരുന്നു അവന്റെ മറുപടി, അവസരം കിട്ടിയാല്‍ ഇനിയും ദിലീപിനെ കാണാന്‍ പോകും: ഹരിശ്രീ അശോകന്‍

ആ പതിനഞ്ച് മിനിട്ടും അവനും ഞാനും കരയുകയായിരുന്നു: ഹരിശ്രീ അശോകന്‍
, ശനി, 23 സെപ്‌റ്റംബര്‍ 2017 (10:18 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രണ്ട് മൂന്ന് മാസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. താരത്തെ കാണാന്‍ നിരവധി പ്രമുഖര്‍ ജയിലില്‍ എത്തിയത് വാര്‍ത്തയായിരുന്നു. അതില്‍ ഒരാളായിരുന്നു നടന്‍ ഹരിശ്രീ അശോകന്‍. 
 
ദിലീപിന്റെ ആദ്യകാല സിനിമകളില്‍ താരത്തോടൊപ്പം ഉണ്ടായിരുന്ന നടനാണ് ഹരിശ്രീ അശോകന്‍. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ഹരിശ്രീ അശോകന്‍ വ്യക്തമാക്കുന്നു. 
കേസില്‍ കോടതി ശിക്ഷിക്കും മുമ്പ് ദിലീപിനെ ശിക്ഷിക്കരുതെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.
 
‘ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത്​15 മിനിട്ടാണ്​. ആ സമയം മുഴുവന്‍ കരയുകയായിരുന്നു അവനും താനും. ‘‘എന്താണ്​ ദിലീപേ ഇതെന്ന്​’’ ചോദിച്ചപ്പോള്‍. ‘‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’’ എന്നായിരുന്നു അവന്റെ മറുപടി. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. സമയം വന്നറിയിച്ചു. തിരിച്ചുപോന്നു. അവസരം കിട്ടിയാല്‍ ഇനിയും കാണാന്‍ പോകും‘ - ഹരിശ്രീ അശോകന്‍ പറയുന്നു.
 
ജയിലിലെ വേഷത്തിൽ അവനെ കണ്ടപ്പോൾ വേദന തോന്നി. റൺവേ എന്ന സിനിമയിൽ മാത്രമാണ്​ ആ വേഷമിട്ട്​ അവനെ കണ്ടിട്ടുള്ളത്​.ജനങ്ങളെല്ലാം ദിലീപി​ന്​ എതിരാണെന്ന പ്രചാരണം തെറ്റാണെന്നും താരം പറഞ്ഞു. കെ എം സി സി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയതായിരുന്നു നടന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി