ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം മുടങ്ങില്ലെന്ന് മന്ത്രി കെകെ ശൈലജ
ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും
ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പണം ഇല്ലാത്തതിനാല്‍ മകളുടെ പഠനം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറയിച്ചു. സാമൂഹ്യ സുരക്ഷാ മിഷനായിരിക്കും ജോയിയുടെ മകളുടെ പഠനം ഏറ്റെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി
കടബാധ്യത ഉള്ളതിനാല്‍ മകള്‍ പഠനം ഉപേക്ഷിക്കുകയാണെന്ന് ജോയിയുടെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അതേസമയം ജോയിയുടെ മകളുടെ തുടര്‍പഠനം തങ്ങള്‍ ഏറ്റെടുക്കാമെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എം മാണിയും അറിയിച്ചിരുന്നു.