Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം നടി, പിന്നെ സംയുക്തയും ഗീതുവും! ഒടുവില്‍ ദിലീപ് പ്ലാനിട്ടത് പ്രമുഖ താരത്തെ തകര്‍ക്കാന്‍

ദിലീപിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയത് ആ പ്രമുഖ താരമാണ്!

ആദ്യം നടി, പിന്നെ സംയുക്തയും ഗീതുവും! ഒടുവില്‍ ദിലീപ് പ്ലാനിട്ടത് പ്രമുഖ താരത്തെ തകര്‍ക്കാന്‍
, വ്യാഴം, 27 ജൂലൈ 2017 (07:48 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതു മുതല്‍ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്തേക്ക് വന്നത്. ഇതുവരെ മിണ്ടാതിരുന്നവര്‍ വരെ ദിലീപിനെതിരെ സംസാരിച്ചു തുടങ്ങി. നടിക്കെതിരെ നടത്തിയ ഗൂഢാലോചന വിജയിച്ചിരുന്നുവെങ്കില്‍ മലയാളത്തിലെ മൂന്ന് പ്രമുഖരെ കൂടി തകര്‍ക്കാനുള്ള പദ്ധതി ദിലീപ് നടത്തിയിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ നേരത്തേ ആരോപിച്ചിരുന്നു.
 
മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ആക്രമിക്കപ്പെട്ട നടി. ഒപ്പം, വര്‍ഷങ്ങളുടെ ബന്ധമാണ് സംയുക്താ വര്‍മയും ഗീതു മോഹന്‍‌ദാസുമായിട്ട് മഞ്ജുവിന് ഉള്ളത്. തന്റെ ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
 
സംയുക്തയ്ക്കും ഗീതുവിനുമൊപ്പം പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും ദിലീപ് ഇല്ലാതാക്കാന്‍ ശ്രമിച്ചതായി ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ മൂന്ന് പേരും രക്ഷപെട്ടത്. എക്കാലത്തും മഞ്ജുവിനൊപ്പം നിന്നതാണ് സംയുക്തയും ഗീതുവും ആക്രമിക്കപ്പെട്ട നടിയും ചെയ്തത കുറ്റമെങ്കില്‍ തിരിച്ചുവരവിനു ശേഷം മഞ്ജുവിനെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിമാറ്റിയെന്ന കുറ്റമാണ് ദിലീപിന്റെ കണ്ണില്‍ ശ്രീകുമാര്‍ ചെയ്തത്.
 
തിരിച്ചു വരവില്‍ മഞ്ജുവിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ദിലീപ് അതെല്ലാം പല മാര്‍ഗത്തിലൂടെ ഇല്ലാതാക്കാനും തുടങ്ങി. ഈ പ്രതിസന്ധി മറികടക്കാന്‍ ശ്രീകുമാര്‍ മഞ്ജുവിനെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റുകയായിരുന്നു. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിലും ഒടിയാനിലും നായികമായി എത്തുന്നത് മഞ്ജു ആണ്. നായകന്‍ മോഹന്‍ലാലും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയെ വരച്ചവരയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി രാംദേവ് രംഗത്ത്