ആദ്യരാത്രിയില്‍ കാമുകനോടൊപ്പം പോകണമെന്ന് ഭര്‍ത്താവിനോട് യുവതി, സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍!

എല്ലാ കാര്യങ്ങളും യുവതി ഭര്‍ത്താവിനോട് പറഞ്ഞു - പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കഥ, ക്ലൈമാക്സ് ഇങ്ങനെ

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (10:18 IST)
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അരുവിക്കരയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം പറണ്ടോട് സ്വദേശിനിയായ യുവതിയാണ് ആത്മഹത്യാശ്രമം നടത്തിയത്. സംഭവം കൈവിട്ട് പോയതോടെ ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തി.
 
സംഭവം ഇങ്ങനെ:
 
വിവാഹശേഷം വധുവിന്റെ വീട്ടില്‍ ആയിരുന്നു ആദ്യരാത്രി. അന്നു തന്നെ യുവതി തനിക്കൊരു കാമുകന്‍ ഉണ്ടെന്നും അവനോടൊപ്പം മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളുവെന്നും കാമുകന്റെ കൂടെ പോകണമെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍, അയാള്‍ അതത്ര കാര്യമാക്കിയില്ല. പിറ്റേദിവസം ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി നവദമ്പതികളെ അരുവിക്കരയിലെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
 
ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതി താന്‍ കാമുകനോടൊപ്പം മാത്രമേ ജീവിക്കുവെന്നും, അയാളോടൊപ്പം പോകണമെന്നും വാശിപ്പിടിച്ചു. ഇതിനു പിന്നാലെയാണ് യുവതി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കളും പൊലീസും എത്തി. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍, യുവതി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നു. ശേഷം ഭര്‍ത്താവ് മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തി.
 
വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നല്‍കിയ യുവതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് കാണിച്ച് കാമുകനെതിരെ പരാതി നല്‍കി. എന്നാല്‍, യുവതിയുമായുള്ള വിവാഹത്തിന് താത്പര്യമില്ലെന്ന് കാമുകനും ബന്ധുക്കളും അറിയിച്ചതോടെ ആകെ വഷളാവുകയായിരുന്നു. ഇതിനിടെ യുവതിയുടെ സ്വദേശമായ ആര്യനാട്ടെ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിരുന്നു. അവിടെ വെച്ച് നടന്ന ചർച്ചയിൽ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കാമുകനും വീട്ടുകാരും അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
 
വിവാഹത്തിനും സമ്മതിച്ചെങ്കിലും, കാമുകനായ യുവാവിന് 21 വയസ് തികയാത്തതിനാൽ വിവാഹം ഇപ്പോൾ നടത്താൻ പറ്റില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് മതാചാരപ്രകാരം വിവാഹം ഉറപ്പിക്കാനും ഒരു വർഷത്തിന് ശേഷം വിവാഹം നടത്താനുമാണ് തീരുമാനമായത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments