Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യ മന്ത്രി ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

മന്ത്രി ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

ആരോഗ്യ മന്ത്രി ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം , വ്യാഴം, 24 ഓഗസ്റ്റ് 2017 (12:16 IST)
ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധ നിയമനത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ഇത്തരമൊരു നടപടി. 
 
മന്ത്രി ശൈലജയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. വയനാട് ബാലാവകാശ കമ്മിഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 
 
അതുമാത്രമല്ല നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കെകെ ശൈലജ രാജിവെക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്. രേഖമൂലമുള്ള ഒരു വിധിയും കോടതി നടത്തിയിട്ടില്ല. നിലവില്‍ കോടതി പരാമര്‍ശം മാത്രമാണുള്ളത് അതിന്റെ പേരില്‍ രാജി വേണ്ടെന്നും പിണറായി സഭയില്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടാപ്പകല്‍ അയാള്‍ ചന്തയിലൂടെ പെണ്‍കുട്ടിയെ ഓടിച്ചിട്ട് അവളുടെ ഒരു കൈ വെട്ടിമാറ്റി! - കാരണമറിഞ്ഞ് പൊലീസും നാട്ടുകാരും ഞെട്ടി