Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമന്ത്രി ശൈലജയ്ക്ക് നേരെ കെ‌എസ്‌യു കരിങ്കൊടി കാണിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു, എം എല്‍ എമാരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്

ആരോഗ്യമന്ത്രി രാജി വെക്കണം: പ്രതിപക്ഷം

ആരോഗ്യമന്ത്രി ശൈലജയ്ക്ക് നേരെ കെ‌എസ്‌യു കരിങ്കൊടി കാണിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു, എം എല്‍ എമാരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്
, ബുധന്‍, 23 ഓഗസ്റ്റ് 2017 (09:43 IST)
ആരോഗ്യമന്ത്രി കെ എക് ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭ ആരംഭിച്ചയുടന്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നിരുന്നു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. 
 
ഹൈക്കോടതി വിമര്‍ശിച്ചാല്‍ രാജി വെക്കുന്നതാണ് കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം, രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍‌എമാര്‍ നടത്തി വരുന്ന നിരാഹാരസമരം ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
 
രാവിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തരംഗമാകാന്‍ നിസാൻ കിക്ക്സ് വിപണിയിലേക്ക് !