ആലുവയില്‍ വീട്ടമ്മയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊന്നു

വീട്ടമ്മയെ ഭര്‍ത്താവിന്‍റെ സഹോദരന്‍ വെട്ടിക്കൊന്നു.

Webdunia
ബുധന്‍, 25 മെയ് 2016 (14:07 IST)
വീട്ടമ്മയെ ഭര്‍ത്താവിന്‍റെ സഹോദരന്‍ വെട്ടിക്കൊന്നു. കരുമാല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പുതപ്പാടം വീട്ടില്‍ രവിയുടെ ഭാര്യ രാധിക (റുഖിയ - 45) യാണു വധിക്കപ്പെട്ടത്. ഇതോടനുബന്ധിച്ച് രവിയുടെ ഇളയ സഹോദരന്‍ മധു എന്ന 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അവിവാഹിതനായ മധു ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്നും വഴിയില്‍ അലഞ്ഞു തിരിഞ്ഞ ഇയാളെ ഉച്ചയ്ക്ക് രവി ഭക്ഷണം നല്‍കാനായി വീട്ടിലെത്തിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ മധു പ്രത്യേക കാരണമൊന്നും കൂടാതെ അടുക്കളയില്‍ കയറി വാക്കത്തിയെടുത്ത് രാധികയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
വീട്ടില്‍ തന്നെയുണ്ടായിരുന്ന പ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമാണു രവി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments