Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളുമാറി കസ്റ്റഡി മരണം ആദ്യത്തേത്, എസ്പിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം; അന്വേഷണത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു?

ആളുമാറി കസ്റ്റഡി മരണം ആദ്യത്തേത്, എസ്പിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം; അന്വേഷണത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
, ബുധന്‍, 20 ജൂണ്‍ 2018 (12:48 IST)
വരാപ്പുഴ കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണപ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വാക്പോര്. വാരാപ്പുഴയിലെ കസ്റ്റഡി മരണം ആദ്യത്തെ സംഭവമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആളുമാറി കസ്റ്റഡി മരണം സംഭവിക്കുന്നത് ആദ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. 
 
കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടേയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്.  
 
വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കപ്പെട്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് എസ്പിയുടെ സംഘം ശ്രീജിത്തിനെ പിടിച്ചിറക്കി കൊണ്ടുപോയത്. കുടുങ്ങാന്‍ പോകുന്നതു മറ്റുപലരും ആയതുകൊണ്ടാണ് എസ്പിയെ രക്ഷിക്കാന്‍ ശ്രമിക്കുതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിമാരുടെ ലൈംഗികബന്ധങ്ങളുടെ മുഴുവൻ വിവരങ്ങളും എഴുതി സൂക്ഷിച്ചു; സമയം, ആരുടെയൊക്കെ ഒപ്പം, എത്രനേരം തുടങ്ങിയതെല്ലാം ഡയറിയിൽ!