ആള്‍ക്കൂട്ടം കണ്ടു രസിച്ചു; ഇരുപത്തിരണ്ടുകാരിയെ തെരുവിലിട്ട് കുത്തിക്കൊന്നു - വീഡിയോ പുറത്ത്
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയെ തെരുവിലിട്ട് കുത്തിക്കൊന്നു
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ വാക്കേറ്റത്തിനൊടുവില്‍ 22 കാരിയെ യുവാവ് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. ഫ്രാങ്ക്ഫ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എയര്‍ഹോസ്റ്റസാവാന്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥിനിയ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം.
ഒന്നിലേറെ തവണ ഇയാള്‍ യുവതിയെ കുത്തിയതായി പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നായിരുന്നു യുവതി മരണത്തിന് കീഴടങ്ങിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചക്കാര്‍ യുവതിയെ ആശുപത്രിയിലാക്കാതെ പൊലീസിന് വേണ്ടി കാത്തിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായിട്ടുള്ള ആദിലെന്ന യുവാവാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നും ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം അറിയാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു.
അത്രയും ക്രൂരമായ ഒരു വീഡിയോ ആയതിനാലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലും ഞങ്ങളും ആ വീഡിയോ പ്രസിദ്ധപ്പെടുത്തുന്നില്ല.