ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പത്രികയില്‍ പിഴവ്
തൊടുപുഴ , തിങ്കള്‍, 24 മാര്‍ച്ച് 2014 (10:51 IST)
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴു പേരുടെ പത്രികയില്‍ പിഴവ്. ഇന്ന് നടക്കുന്ന സൂക്ഷപരിശോധനയ്ക്ക തെറ്റുകള്‍ തിരുത്താനാണ് നിര്‍ദ്ദേശം.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് ഡമ്മി സ്ഥാനാര്‍ത്ഥി ഇല്ലെന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്തുവന്നത് ആശയക്കുഴപ്പമുണ്ടക്കിയിട്ടുണ്ട്.ബിജെപി സ്ഥാനാര്‍ഥി അഡ്വ സാബു വര്‍ഗീസ് കലക്ടറേറ്റിലെത്തി പത്രിക തിരുത്തി നല്‍കി. ഡീന്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിഴവുള്ളത്. സ്വത്തുവിവരങ്ങളെഴുതുന്നതിനൊപ്പം ഡീന്‍ പേരെഴുതിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Follow Webdunia malayalam