Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ മുങ്ങിമരിച്ചത് 20 കുട്ടികള്‍ !

ഇടുക്കിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ചത് 20 കുട്ടികള്‍ !

ഇടുക്കിയില്‍ മുങ്ങിമരിച്ചത് 20 കുട്ടികള്‍ !
തൊടുപുഴ , വ്യാഴം, 2 മാര്‍ച്ച് 2017 (12:56 IST)
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മുങ്ങിമരിച്ചത് ഇരുപതോളം കുട്ടികള്‍. അണക്കെട്ടുകള്‍ അടക്കമുള്ള ജലാശയങ്ങളിലാണ് ഇത്രയധികം കുട്ടികള്‍ മുങ്ങിമരിച്ചത്. വിനോദസഞ്ചാരികളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
 
കഴിഞ്ഞ ദിവസം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ളസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജലാശയങ്ങളില്‍ ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ചു. ജലാശയങ്ങളുടെ ആഴമറിയാതെ കുളിക്കാനിറങ്ങുന്നവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
 
മറ്റ് ദേശങ്ങളില്‍ നിന്ന് ഹൈറേഞ്ച് കാണാനെത്തുന്നവര്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും അധികൃതര്‍ പരാജയപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണുവിന്റെ മരണം: സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി, പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം