ഇന്ന് ബീഫ് ഉണ്ടാക്കരുത്, കഴിക്കരുത്, അത് രാജ്യദ്രോഹമാണ് ; വൈറലാകുന്ന വീഡിയോ
'പൊറോട്ടയുടെ കൂടെ ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ് ചെയ്യെടോ' - സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ
കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതും ബലിയർപ്പിക്കുന്നതും വിലക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനം പലവിധത്തിൽ ജനങ്ങൾക്ക് പേടിസ്വപ്നമായി മാറി. ഭക്ഷണം ഒരു ഇന്ത്യൻ പൗരന്റെ മൗലീകാവകാശമാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം അതിലും നിയന്ത്രണങ്ങൾ കൊണ്ട് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.
വിജ്ഞ്ജാപനം കൊണ്ട് വന്നതോടെ പ്രതിഷേധവും ശക്തമാവുകയാണ്. ഇതിനിടയിലാണ് ആർ ജെ അരുൺ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 'ഇന്ന് പലരുടെയും വീടിന്റെ അടുക്കളയില്‍ ബീഫ് കറി വേവും എന്നെനിക്കറിയാം. അപകടമാണ്, രാജ്യദ്രോഹമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൊറോട്ടയുടെ കൂടെ വല്ല ചക്കയോ മാങ്ങയോ തേങ്ങയോ വച്ച് അഡ്ജസ്റ്റ് ചെയ്യെടോ,' എന്നാണ് അരുൺ വീഡിയോയിൽ പറയുന്നത് .