ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിലെ ജീവനക്കാരെ ഓഫീസില്‍ എത്തിക്കാനായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും.
ഇക്കാര്യത്തില്‍ ഇന്‍ഫോസിസുമായി ധാരണയിലെത്തിയതായി കെ.എസ്.ആര്‍.ടി.സി എം.ഡി സെന്‍കുമാര്‍ അറിയിച്ചു. രണ്ടായിരത്തോളം ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. തുടക്കമെന്ന നിലയില്‍ അഞ്ച് ബസുകളാണ് ഇത്തരത്തിലുള്ള സര്‍വ്വീസിനായി നിയോഗിക്കുക.
ടെക്‌നോപാര്‍ക്കില്‍ 140 കമ്പനികളിലായി 18000 ത്തോളം ജീവനക്കാരുണ്ട്. ഇപ്പോള്‍ കൂടുതല്‍ ജീവനക്കാരും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. ഉടന്‍ തന്നെ മറ്റ് കമ്പനികളും ഇന്‍ഫോസിസിന്‍റെ പാത പിന്തുടരുമെന്നാണ് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്.