Webdunia - Bharat's app for daily news and videos

Install App

'ഇവളുമാരുടെ പഠനം കഴിയുമ്പോൾ പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ച് വിട്ടിരിക്കും' - സ്ത്രീവിരുദ്ധ പോസ്റ്റുമായി യുവാവ്

'ഭാര്യ ആവുന്നത് പലതരക്കാർ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും' - വൈറലാകുന്ന പോസ്റ്റ്

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:29 IST)
വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ കന്യകാത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ലെവിൻ തോമസ് എന്ന വ്യക്തിയാണ് വിവാദമായ ഈ പോസ്റ്റിട്ടിരിക്കുന്നത്. 
 
ബാംഗ്ലൂരും മൈസൂരും പഠിക്കുന്ന പെൺകുട്ടികളെ മുഴുവൻ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് ലെവിൻ പോസ്റ്റിട്ടിരിക്കുന്നത്. പഠനം കഴിഞ്ഞ് വരുമ്പോഴേക്കും ഇവരെയൊക്കെ പത്ത് പന്ത്രണ്ട് പേർ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് പോസ്റ്റിൽ പറയുന്നു. വിവാദമായതിനെ തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിച്ചു. 
 
പോസ്റ്റിന്റെ പൂർണരുപം:
 
'കന്യകാത്വം അതാണ് വിഷയം.' ഇപ്പോൾ എഴുതാൻ കാരണം ഒരു വീഡിയോ ക്ലിപ് കാണാനിടയായി. അതിൽ പറയുന്നത് ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ ബസിൽ പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാര്യമാണ്. ഞാൻ ഇത് കുറെ വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്. കുറേ അതികം നെഗറ്റീവ് പ്രതികരണവും ഉണ്ടായി. എങ്കിലും അതൊരു സത്യമാണ്. കേരളം വിട്ടാൽ കുട്ടികൾ കുറച്ച് അധികം സ്വാതന്ത്രം കാണിക്കും. പ്രത്യേകിച്ച് മലയാളി പെൺകുട്ടികൾ അധികപ്രസംഗികൾ ആകുന്നത് സാധാരണംആണ്. സ്വന്തം ഇമോഷന്റെ മേൽ നിയന്ത്രണ കുറവുള്ള പെൺകുട്ടികളാണ് വില്ലത്തികൾ. അവരുടെ പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ച് വിട്ടിരിക്കും. ഒരു പ്രായം തികഞ്ഞ വലിയമ്മച്ചിക്ക് ഉണ്ടായിട്ടില്ലാത്ത അനുഭവ പരിചയം ഈ വിഷയത്തിൽ ഇവർക്ക് ഉണ്ടായിരിക്കും.
 
എല്ലാത്തരം അനുഭവ പരിചയവും കൂടുതൽ ഉള്ളത് കൊണ്ട് മര്യാദക്കാരോട് ഇവർക്ക് പുച്ഛവും പരിഹാസവും കൂടാതെ ധിക്കാരപരമായ ഒരു ഫെമിനിച്ചി മട്ടും ഭാവവും ഒക്കെയായിരിക്കും. എന്നുപറഞ്ഞാൽ കുടുംബത്തിനു ചേരാത്ത പ്രകൃതം. അതുകൊണ്ട് ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്കെന്ന് മാത്രമല്ല ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ. അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആൺപിള്ളേർ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിച്ചില്ലെങ്കിൽ പണിപാളും. മിക്ക ആശുപത്രികളിലും അതിനുള്ള സൗകര്യവും ഉണ്ട്. കന്യകാത്വം തയിച്ച് പിടിപ്പിച്ചാലും പരിശോധനയിൽ അത് അറിയാൻ കഴിയും. മടിച്ചാൽ ചിലപ്പോൾ ഭാര്യ ആവുന്നത് പലതരക്കാർ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും. ചിലപ്പോൾ നെറ്റിൽ തുണ്ട് ഇറങ്ങിയതായിരുന്നാലും മതി, പിന്നെ കരഞ്ഞിട്ട് ഒരു കാര്യവുമില്ലാട്ടോ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം