Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രയേല്‍ വിവാദം ലാവ്‌ലിനെ മറയ്ക്കാന്‍: ഉമ്മന്‍ ചാണ്ടി

ഇസ്രയേല്‍ വിവാദം ലാവ്‌ലിനെ മറയ്ക്കാന്‍: ഉമ്മന്‍ ചാണ്ടി
കോഴിക്കോട് , വെള്ളി, 3 ഏപ്രില്‍ 2009 (11:01 IST)
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലാവ്‌ലിന്‍ ഇടപാടിനെ മറയ്ക്കുന്നതിനു വേണ്ടിയാണ് സി പി എം ഇസ്രയേല്‍ ആയുധ ഇടപട് കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍റണിയെ പോലുള്ള ഒരു വ്യക്തി അഴിമതി നടത്തിയതായി കേരളത്തിലോ, ദേശീയ തലത്തിലോ ആരും വിശ്വസിക്കില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആരോപണത്തിനു വേണ്ടി കൊണ്ടുവന്ന ആരോപണമാണിത്.

ലാവ്‌ലിന്‍ കേസിനെ മറച്ചു പിടിക്കുന്നതിനു വേണ്ടിയാണ് സി പി എം ആന്‍റണിക്കെതിരെ ഇത്തരം ഒരു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ യു പി എ ഭരണത്തിനെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ ബി ജെ പിയും പ്രചാരണത്തിനു വേണ്ടി മാത്രമായി ഇസ്രയേല്‍ ആയുധ ഇടപാട് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share this Story:

Follow Webdunia malayalam