Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പ് തിന്നവരെല്ലാം വെളളം കുടിക്കും; ദിലീപിന്റെ പണമിടപാടുകളുടെ കേന്ദ്രം ദുബായ്?

ദിലീപിന്റെ പണമിടപാടുകളുടെ കേന്ദ്രം ദുബായ്?

ഉപ്പ് തിന്നവരെല്ലാം വെളളം കുടിക്കും; ദിലീപിന്റെ പണമിടപാടുകളുടെ കേന്ദ്രം ദുബായ്?
കൊച്ചി , തിങ്കള്‍, 24 ജൂലൈ 2017 (10:33 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരത്തിന്റെ പണം ഭൂമി ഇടപാടുകളെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്രയും കാലം ഒളിപ്പിച്ച് വെച്ച അനേകം സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ് മറനീക്കി പുറത്ത് വന്നത്. 
 
ദിലീപിന്റെ മാത്രമല്ല മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളുടേയും അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. താരസംഘടനയായ അമ്മ നടത്തിയ ക്രമക്കേടിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നു. 
 
വന്‍ഹവാല ഇടപാടാണ് മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ളതെന്ന് പ്രമുഖ താരങ്ങള്‍ക്കടക്കം വിദേശ നിക്ഷേപം ഉണ്ടെന്നുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞതായാണ് വിവരം. വിദേശത്തെ സ്റ്റേജ് ഷോകളും സിനിമകളുടെ ഓവര്‍സീസ് അവകാശവും അടക്കം പലതരത്തില്‍ ഹവാല പണം ഇടപാട് മലയാള സിനിമയില്‍ നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടി. ദുബായ് കേന്ദ്രീകരിച്ചാണ് ഇത്തരം നിക്ഷേപങ്ങളും ഇടപാടുകളും നടക്കുന്നതെന്നാണ് അന്വേഷണ സംഘം മനസ്സിലാക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശയിപ്പിക്കുന്ന വിലയില്‍ ഇന്റക്സ് അക്വാലയണ്‍സ് 3 വിപണിയില്‍