Webdunia - Bharat's app for daily news and videos

Install App

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാരൻ കസ്റ്റഡിയിൽ

എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്കുനേരെ പൊലീസുകാരന്റെ അക്രമം

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (15:36 IST)
എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്കുനേരെ പൊലീസുകാരന്റെ അക്രമം. പെരുവന്താനം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷെമീ മോന്‍ എന്ന ഷാജിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. 
 
തന്റെ ചെരുപ്പെടുത്തെന്നാരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിക്കുകയും തുടര്‍ന്ന് തോക്കുചൂണ്ടി വെടിവയ്ക്കുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തുയെന്നാണ് ആരോപണം. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്. 
 
കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പള്ളിയില്‍ നമസ്കാരത്തിനായി എത്തിയ എട്ടാം ക്ലാസുകാരനെതിരെയാണ് പൊലീസുകാരന്‍ ഇത്തരത്തില്‍ അതിക്രമം നടത്തിയത്. പള്ളിയില്‍ വച്ച് തന്റെ ചെരുപ്പ് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
 
തുടര്‍ന്ന് അരമണിക്കൂറിനുശേഷം മര്‍ദനമേറ്റ ഈ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ഷാജി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റിഡിലെടുക്കുകയായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments