Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെയോ മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ആര്‍എസ് വിമലിന് കാഞ്ചനമാലയുടെ മറുപടി

ഒടുവില്‍ കാഞ്ചനമാലയും രംഗത്ത് !

എന്നെയോ  മൊയ്തീനേയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ആര്‍എസ് വിമലിന് കാഞ്ചനമാലയുടെ മറുപടി
കോഴിക്കോട് , വെള്ളി, 14 ജൂലൈ 2017 (12:57 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ആര്‍എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് കാഞ്ചനമാല. തന്നെയോ ബിപി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഈ വിഷയത്തില്‍ എനിക്ക് താല്പര്യമില്ലെന്നും കാഞ്ചനമാല മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിപി മൊയ്തീന്‍ സേവാമന്ദിറിന് ദിലീപ് പണം തന്നിരുന്നു. അത് തിരിച്ചുകൊടുക്കാന്‍ കാഞ്ചനമാല തയ്യാറാകണമെന്നും ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിനിടെ വിമല്‍ പറഞ്ഞിരുന്നു.  
 
2007ല്‍ ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന  കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചു. കൂടാതെ ഇതിന്റെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു കാവ്യ വാങ്ങിയായിരുന്നു.
 
എന്നാല്‍ പിന്നീട് ദിലീപ് ചിത്രത്തില്‍ നിന്നും പിന്‍മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു.
 
ഒരുദിവസം കാവ്യാ മാധവന്‍ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യയുടെ ചോദ്യം. അന്ന് അത് എന്തിനാണെന്ന് മനസിലായില്ലെങ്കിലും പിന്നീട് കാര്യം മനസിലായി. സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് എന്നോട് പറഞ്ഞ ദിലീപ് കാവ്യയോട് പറഞ്ഞത് ദിലീപിനെ നായകനാക്കാന്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നായിരുന്നു- വിമല്‍ വ്യക്തമാക്കി.
 
ശേഷം ദിലീപ് ബിപി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ നല്‍കിയിരുന്നു, ഇത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പക വീട്ടലായിരുന്നുവെന്നും വിമല്‍ പറയുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഇത്രയും ഹിറ്റാകുമെന്നും ജനപ്രിയമാകുമെന്നും ദിലീപ് കരുതിയില്ല. തുടര്‍ന്ന് ഒരു സുപ്രഭാതത്തില്‍ ദിലീപ് ഇതിലേക്ക് കടന്നുവരികയായിരുന്നു. ബിപി മൊയ്തീന്‍ സേവാമന്ദിറിന് 30 ലക്ഷം നല്‍കി അദ്ദേഹം ജനപ്രിയനായി മാറി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നല്ല ഷെയ്പ്പാണല്ലോ’ എന്ന് ട്രംപ്; പണി കിട്ടുമോ?