'എല്ലാം എന്റെ സമയദോഷമാണ് ഭായി' - ദിലീപ് വ്യക്തമാക്കുന്നു
						
		
						
				
'അതാണ് ഇതിനൊക്കെ കാരണം ഭായി' - തന്നെ കാണാനെത്തിയവരോട് ദിലീപ് പറഞ്ഞത്
			
		          
	  
	
		
										
								
																	കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപിനു ജാമ്യം ലഭിച്ചതിനു പിന്നാലെ നിരവധി സുഹൃത്തുക്കൾ താരത്തെ കാണാൻ ആലുവയിലെ പത്മസരോവരത്തിൽ എത്തിയിരുന്നു. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	അതിനിടെ തന്നെ വീട്ടില്‍ കാണാനെത്തിയ അടുത്ത സുഹൃത്തുക്കളോട് 'എല്ലാം എന്റെ സമയദോഷമാണ് ഭായി' എന്ന് ദിലീപ് പറഞ്ഞുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ സിദ്ദീഖ്, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷാ എന്നിവര്‍ ദിലീപിനെ വീട്ടില്‍ കാണാനെത്തിയിരുന്നു.
	 
	ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചുകൊണ്ടുവന്നത്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.