എല്ലാത്തിനും കാരണം ഞാന്‍, ദിലീപിനെ പുറത്ത് കൊണ്ടുവരാന്‍ മഞ്ജു രംഗത്ത്?! - മഞ്ജുവിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്?
മഞ്ജുവിന്റെ നിലപാട് ഇതാണെങ്കില്‍ ചിലതെല്ലാം സംഭവിക്കും!
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ അണിയറയില്‍ വന്‍ നീക്കം. ദിലീപിനെ കേസില്‍ നിന്നും രക്ഷപെടുത്താല്‍ ശ്രമിക്കുന്നത് മറ്റാരുമല്ല - മഞ്ജു വാര്യര്‍ ആണ്. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ദിലീപേട്ടൻ ജയിലിൽ അടക്കപ്പെടുന്നത് കാണാൻ ആകില്ലെന്നും എന്റെ മകളുടെ പിതാവാണെന്നും‘ മഞ്ജു പറഞ്ഞതായി സിനിമാ വൃത്തങ്ങളിൽ ഉള്ളവർ പറയുന്നു. ദിലീപ് ഇങ്ങനെയെല്ലാം ചെയ്തത് തന്നെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണെന്ന് മഞ്ജു പറഞ്ഞുവത്രേ.
ദിലീപ് ജയിലിൽ ആയതും, ഉറ്റ കൂട്ടുകാരി പിച്ചി ചീന്തപ്പെട്ടതും എല്ലാം ഞാൻ മൂലമെന്നും മഞ്ജു പറഞ്ഞുവെന്നും ഇതിനാല്‍ താന്‍ കാരണമുണ്ടായ പ്രശ്നങ്ങള്‍ക്ക് താന്‍ തന്നെ പരിഹാരം കാണുമെന്നും മഞ്ജു പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ആക്രമണത്തിനിരയായ നടി തങ്ങളോടു സഹകരിക്കും എന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
അച്ഛനെ ജയിലിലാക്കാന്‍ അമ്മ കൂട്ടു നിന്നു എന്നാണ് മീനാക്ഷിയുടെ വിചാരം. അതിനാല്‍ തന്നെ അമ്മയോടൊപ്പം, പോകില്ലെന്നും എന്നും അച്ഛന്റെ കൂടെയായിരിക്കുമെന്നും മീനാക്ഷി പറഞ്ഞതായും ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമാ മേഖലയിലെ യുവത്വങ്ങളാണ് ദിലീപിനെതിരെ തിരിഞ്ഞിരിക്കുന്നത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ട്.
പലവിധത്തിലുമുള്ള സമ്മര്‍ദങ്ങള്‍ സിനിമാലോകത്തുനിന്നും നടിക്കുണ്ടാകാനിടയുണ്ട്. പള്‍സര്‍ സുനിയും മറ്റ് സാക്ഷികളും കൂറുമാറിയാലും ഇതു തന്നെയായിരിക്കും അവസ്ഥ. തലസ്ഥാനത്തും കൊച്ചിയിലും കേന്ദ്രീകരിച്ച് ദിലീപിനേ ഇറക്കാൻ കോടികൾ വാരി എറിയാനുള്ള തയ്യാറെടുപ്പിലാണ് ചിലര്‍.