Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരികവിദ്യ പുനത്തിലിനുണ്ടായിരുന്നു: പിണറായി വിജയൻ

നർമവും ആർദ്രതയുമുള്ള എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് മുഖ്യമന്ത്രി

എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരികവിദ്യ പുനത്തിലിനുണ്ടായിരുന്നു: പിണറായി വിജയൻ
, വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:15 IST)
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചനമറിയിച്ചു. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
 
മുഖ്യമന്ത്രിയുടെ വാക്കുകൾ:
 
'പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങള്‍ സാഹിത്യലോകത്ത് കാണില്ല. എന്തും തുറനന്നെഴുതാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ല'.
 
ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്‍റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
 
ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്‍റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്‍റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന "സ്മാരക ശിലകള്‍" വടക്കേ മലബാറിലെ മതസാഹോദര്യത്തിന്‍റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് "സ്മാരക ശിലകള്‍". പുനത്തിലിന്‍റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണ്‌. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം പങ്കിടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‌അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയുന്നില്ല, ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം; ഹാദിയയുടെ വീഡിയോ പുറത്ത്