എഴുപത്തിയൊന്നാം വയസ്സിലും ഇങ്ങനെ ഫോൺ സെക്സ് നടത്തുന്നയാളെ ആദരിക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്: സജിൻ ബാബു
എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കുന്നയാളെ ആദരിക്കാൻ കഴിയണം: സജിൻ ബാബു
മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് മംഗളം ചാനലിനെയും മലയാളികളുടെ കപട സദാചാരത്തെയും വിമര്‍ശിച്ച് സംവിധായകന്‍ സജിന്‍ ബാബു രംഗത്ത്. എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കാനും ഫോൺ സെക്സ് ചെയ്യാനും കഴിവുള്ളയാളെ അംഗീകരിക്കുകയാണ് മലയളികൾ ചെയ്യേണ്ടതെന്ന് സജിൻ പറയുന്നു.
സജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കാനും, ഫോൺ സെക്സ് നടത്തുവാനും കഴിവുള്ള ഒരു മനുഷ്യനെ അംഗീകരിക്കാനും, ആദരിക്കുവാനുമുള്ള ചങ്കുറ്റമാണ് കേരളസമൂഹം കാണിക്കേണ്ടത്. പ്രണയകേളികളും, കാമചേഷ്ടകളും അഭിമാനത്തോടെ അംഗികരിക്കുന്ന ഒരു പൈതൃകമാണ് നമുക്കുള്ളത്.
കപട സദാചാരം തലക്ക് കയറിയ മലയാളി സ്വന്തം പാപം ഒളിപ്പിച്ച് വച്ച് കല്ലെറിയുവാൻ നിൽക്കുകയാണ്. മംഗളം ചാനലിന്റെ മുതലാളിയെ സെപ്റ്റിക് ടാങ്കിൽ കെട്ടി താഴ്ത്തുകയാണ് വേണ്ടത്. ഇവിടെ ശശീന്ദ്രനാണ് ഇര. കേരള സമൂഹത്തിന് മുന്നിൽ നാണം കെട്ട് ദയനീയനായി നിൽക്കുകയാണ് ആ മനുഷ്യൻ.
കാമലീലകളില്ലാത്ത കൃഷ്ണനെ ഗോപികമാർ പ്രണയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രണയചേഷ്ടകൾ ഇല്ലാത്ത പുരുഷനെ ഒരു സ്ത്രീയും ഇഷ്ടപെടുമെന്ന് ഞാൻ കരുതുന്നില്ല. ഉഭയ സമ്മതപ്രകാരമുള്ള രതിയും, പ്രണയവും ദൈവീകമാണ്. ആ രതിയിലെ രേതസ്സ് പുണ്യാഹവുമാണ്. എന്നാണ് മലയാളീ നിനക്കൊരു മനുഷ്യനായി ജീവിക്കാൻ കഴിയുക. മനോരതി വൈകൃതങ്ങളിൽ നിന്ന് എന്നാണ് നിനക്ക് മോചനം?.