ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകും, മരണം വരെ; ദിലീപിനോട് കാവ്യയും മീനാക്ഷിയും!

ദിലീപിനെ അനുസരിച്ചില്ല, കാവ്യയും മീനാക്ഷിയും ജയിലിലെത്തിയതിനു പിന്നില്‍ ഒരു കാരണമുണ്ട്!

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:48 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കാവ്യാ മാധവനും മീനാക്ഷിയും ജയിലിലെത്തിയിരുന്നു. സംവിധായകന്‍ നാദിര്‍ഷായുടെ ഒപ്പമായിരുന്നു മീനാക്ഷിയും കാവ്യയും ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ എത്തിയത്.  
 
തന്നെ കാണാന്‍ ജയിലില്‍ എത്തരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഒരു കാരണം കൊണ്ടായിരുന്നു ഇത്രയും നാള്‍ ആയിട്ടും ഇരുവരും ദിലീപിനെ കാണാന്‍ എത്താതിരുന്നത്. മൂന്നുവട്ടം ജാമ്യത്തിന് ശ്രമിച്ചിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെയാണ് ദിലീപിനെ കാണാന്‍ ഇരുവരും വാശി പിടിച്ചത്. കാവ്യയുടെ അച്ഛന്‍ മാധവനും ഒപ്പമുണ്ടായിരുന്നു. 
 
സപ്തംബര്‍ ആറിന് പിതാവിന്റെ പിതാവിന്റെ ശ്രാദ്ധ ചടങ്ങിന് പങ്കെടുക്കാന്‍ വീട്ടിലെത്തും. ഇതിനു കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വീട്ടിലെത്തുമ്പോഴുണ്ടാകുന്ന വൈകാരിക പ്രകടനങ്ങള്‍ ഒഴിവാക്കാനാണ് ഇരുവരും ജയിലിലെത്തിയതെന്നാണ് സൂചന. ഓണത്തിന് മുന്‍പ് ദിലീപ് വീട്ടിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കാവ്യയും ബന്ധുക്കളും. എന്നാല്‍, ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചതോടെ പ്രതീക്ഷ അസ്ഥാനത്തായി. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്ന് ദിലീപിനെ സമാധാനിപ്പിച്ചാണ് കാവ്യയും മകളും ജയിലില്‍ നിന്നും മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments