Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ്ക്രീം കേസ്: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി എസ്; താന്‍ കോടതി കയറിയത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണെന്നും വി എസ്

ഐസ്ക്രീം, ലോട്ടറി കേസുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വി എസ്, സംസ്ഥാന സര്‍ക്കാര്‍ വെട്ടില്‍

ഐസ്ക്രീം കേസ്: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി എസ്; താന്‍ കോടതി കയറിയത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണെന്നും വി എസ്
തിരുവനന്തപുരം , ചൊവ്വ, 5 ജൂലൈ 2016 (18:32 IST)
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് ദൌര്‍ഭാഗ്യകരമാണെന്ന് വി എസ് പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് താന്‍ കോടതിയില്‍ പോയതെന്നും വി എസ് വ്യക്തമാക്കി.
 
കേസില്‍ വി എസിനെതിരെ കോടതി പരാമര്‍ശം നടത്തിയിരുന്നു. രാഷ്‌ട്രീയ അജണ്ടയ്ക്കായി കോടതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ചീഫ് ജസ്‌റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വി എസിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സംസ്‌ഥാന സര്‍ക്കാരും കൈക്കൊണ്ടത്. ഇതിനെതിരെയാണ് ഇപ്പോള്‍ വി എസ് രംഗത്തെത്തിയിരിക്കുന്നത്.
 
രാഷ്ട്രീയപ്രേരിതമായിട്ടാണ് താന്‍ കേസുമായി മുന്നോട്ടു പോകുന്നതെന്ന നിരീക്ഷണം കോടതി നടത്താന്‍ പാടില്ലായിരുന്നു എന്ന് വി എസ് പറഞ്ഞു. താന്‍ കേസുകൊടുത്തിട്ടാണ് ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചതെന്നും വി എസ് വ്യക്തമാക്കി. 
 
സാന്‍ഡിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്‍ ഹാജരായതാണ് വി എസിനെ പ്രകോപിപ്പിച്ചത്. എന്തായാലും ഐസ്ക്രീം, ലോട്ടറി കേസുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് വി എസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ വെട്ടിലായത് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നോവ ക്രിസ്റ്റയ്ക്ക് ആവശ്യക്കാരേറെ, ഇന്ത്യയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു