Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ അതും സംഭവിച്ചു! വിദേശിയായ തടവുകാരന്‍ പറഞ്ഞത് കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു!

അയാള്‍ മനഃശാസ്ത്രം പഠിച്ചിട്ടുണ്ടോ? ദിലീപ് കേസില്‍ ആരാധകര്‍ വരെ അന്തംവിട്ട വാക്കുകള്‍!

ഒടുവില്‍ അതും സംഭവിച്ചു! വിദേശിയായ തടവുകാരന്‍ പറഞ്ഞത് കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു!
, വെള്ളി, 4 ഓഗസ്റ്റ് 2017 (09:28 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറിച്ച് പുറത്തുവരുന്ന കഥകള്‍ നിരവധിയാണ്. താരത്തിന്റെ ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു ഇതില്‍ അവസാനം വന്ന വാര്‍ത്തകള്‍. അതേസമയം, ദിലീപ് അഭിനയിച്ച സിനിമകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഫലിച്ചിട്ടുണ്ട്. നേരത്തേ ദിലീപ് അഭിനയിച്ച വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ എന്ന ചിത്രം അറം പറ്റി പോയെന്ന് പറച്ചില്‍ ഉണ്ടായി.
 
ഇപ്പോഴിതാ, ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
ഷൂട്ടിങിന് വേണ്ടി ജയിലില്‍ എത്തിയ ദിലീപിനോട് വിദേശിയായ ഒരു തടവുക്കാരന്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ‘ഹലോ മിസ്റ്റര്‍ ദിലീപ് നമുക്ക് വീണ്ടും കാണാം’ എന്നായിരുന്നു അയാള്‍ അന്ന് ദിലീപിനോട് പറഞ്ഞത്. ദിലീപ് തന്നെയാണ് ഇക്കാര്യം അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 
 
ഏതായാലും വിദേശിയുടെ വാക്കുകള്‍ അറം‌പറ്റിയിരിക്കുകയാണ്. ഒടുവില്‍ അയാള്‍ പറഞ്ഞതു പോലെ ദിലീപ് ജയിലിനകത്തെത്തി. അയാള്‍ മനഃശാസ്ത്രം വല്ലതും പഠിച്ചിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിദേശിയായ തടവുകാരന്റെ ചിത്രം വല്ലതും കിട്ടുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 
 
വിദേശിയുടെ വാക്കുകള്‍ കേട്ട് ചിരിച്ച് തള്ളുകയായിരുന്നു ദിലീപ്. എന്നാലിപ്പോള്‍ വീട്ടുകാരും നാട്ടുകാരും ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ സെപ്തംബര്‍ പത്തിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രമസമാധാനം സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്, തലയിടാന്‍ സമ്മതിക്കില്ല; ഗവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി