ഒന്നുമറിയില്ലെന്ന് പറഞ്ഞവര്‍ കുടുങ്ങും! അറസ്റ്റ് ഉടന്‍?

അതിവിദഗ്ധമായി അവര്‍ കള്ളം പറഞ്ഞു, സ്വയം കുഴികുഴിച്ച് താരങ്ങള്‍!

Webdunia
ബുധന്‍, 12 ജൂലൈ 2017 (09:54 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യം പലരും ഉറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ, സംഭവത്തില്‍ ദിലീപിന്റെ അനുജന്‍ അനൂ‍പിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും പങ്കുള്ളതായി സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. 
 
ജയിലില്‍ നിന്നും പള്‍സര്‍ സുനി എഴുതിയ കത്ത് കൈമാറിയത് അനൂപിനാണെന്ന വ്യക്തമായതോടെയാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നത്. അതോടൊപ്പം, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണവും ഇവര്‍ക്കെതിരെ ഉണ്ട്. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. 
 
തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാര്‍ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, നാദിര്‍ഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.
 
പ്രതികളെ ഒതുക്കാന്‍ നാദിര്‍ഷയും ദിലീപിന്റെ മാനേജന്‍ അപ്പുണ്ണിയും ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നാദിര്‍ഷായുടെ ഉത്തരം. എന്നാല്‍, ഇനി എന്ത് പറഞ്ഞ് പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയാം.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments