Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം കാണിച്ച പെൺകുട്ടിയെ അല്ല താൻ വിവാഹം കഴിച്ചതെന്ന് വരന്റെ ആരോപണം; ദേഷ്യം മൂത്ത വീട്ടുകാർ വരനെ ഓടിച്ചിട്ടു തല്ലി

ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹബന്ധം ഒഴിവാക്കി: വധുവിന്റെ ബന്ധുക്കള്‍ വരനെ ഓടിച്ചിട്ടു തല്ലി

ആദ്യം കാണിച്ച പെൺകുട്ടിയെ അല്ല താൻ വിവാഹം കഴിച്ചതെന്ന് വരന്റെ ആരോപണം; ദേഷ്യം മൂത്ത വീട്ടുകാർ വരനെ ഓടിച്ചിട്ടു തല്ലി
കൽപ്പറ്റ , വ്യാഴം, 13 ഏപ്രില്‍ 2017 (08:07 IST)
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനു മുമ്പേ വിവാഹബന്ധം ഒഴിവാക്കിയ വരനെ വധുവിന്റെ വീട്ടുകാർ ഓടിച്ചിട്ടു തല്ലി. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു ശേഷം കരാര്‍ ഒപ്പിടാന്‍ വന്നപ്പോഴാണ് വരനെ ഓടിച്ചിട്ടു തല്ലിയത്. 
 
കല്പറ്റയ്ക്കു സമീപമുള്ള പ്രദേശത്തെ പെണ്‍കുട്ടിയെ മുക്കം സ്വദേശി കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം കഴിച്ചത്. ആദ്യം കാണിച്ച പെൺകുട്ടിയെ അല്ല താൻ വിവാഹം കഴിച്ചതെന്നായിരുന്നു വരന്റെ ആരോപണം. ഇതിനെതുടർന്ന് പെൺകുട്ടിയെ വരനും കൂട്ടരും വീട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു.
 
തുടര്‍ന്ന് മഹല്ല് കമ്മിറ്റിക്കാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ എട്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാമെന്ന് ധാരണയായി. വക്കീലിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടശേഷം വരനും സംഘവും പുറത്തിറങ്ങിയപ്പോഴാണ് സംഘടിച്ചെത്തിയ വധുവിന്റെ ആളുകള്‍  വരവെ ഓടിച്ചിട്ട് തല്ലിയത്. വരന്റെ തലയ്ക്ക് പരിക്കേറ്റു. വരന്റേത് മൂന്നാം കെട്ടാണെന്നും പറയപ്പെടുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റ് കുറ്റി ഓടയിലേക്കിട്ട യുവാവിന് പറ്റിയ അപകടം സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നു