ഒരു രാജ്യം ഒരൊറ്റ നികുതി; വില കുറയുന്ന 101 ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
85 ശതമാനം ഉത്പന്നങ്ങള്‍ക്കും വില കുറയും?
ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന നിലയിലാണ് ജിഎസ്‌ടി നിലവില്‍ വന്നിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയശേഷവും നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ജിഎസ്ടിക്ക് മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുളള സാഹചര്യത്തില്‍ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടികയാണ് സര്‍ക്കാര്‍ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചത്.