ഒറ്റപ്പാലത്ത് യുവാവും യുവതിയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
വിദ്യാര്‍ത്ഥികള്‍ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
ഒറ്റപ്പാലത്ത് യുവാവിനേയും യുവതിയെയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍(21) കേച്ചേരി സ്വദേശിനി കാവ്യ(20) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയാണ് അരുണ്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ.
ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ ഉള്ള ട്രെയിനിന് മുന്നില്‍ ചാടിയതാകാമെന്ന് കരുതുന്നു. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നെങ്കിലും ഫോണും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ചാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ്