Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു

കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ , ശനി, 22 ജൂലൈ 2017 (11:02 IST)
പത്തനംതിട്ട കടമനിട്ട കല്ലേലിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പതിനേഴുകാരിയായ പെൺകുട്ടി മരിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കഴിഞ്ഞദിവസം വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ വച്ചാണ് ഇന്നു രാവിലെ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. 
 
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലായിരുന്നു സംഭവം നടന്നത്. പ്രണയത്തിലാണെന്ന പേരിൽ തന്റെ കൂടെ രാത്രിയിൽ ഇറങ്ങി വരണമെന്ന ആവശ്യം പെണ്‍കുട്ടി നിരസിച്ചതിനാണു കടമ്മനിട്ട സ്വദേശിയാ സജില്‍(20) എന്ന യുവാവ്‌ പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും ലഭിക്കുന്ന ആഹാരം ഭക്ഷ്യയോഗ്യമല്ലെന്ന് സിഐജി റിപ്പോര്‍ട്ട്