കണ്ണൂരിലെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത് അഖിലേന്ത്യാ നേതൃത്വം
കണ്ണൂരിലെ പരസ്യ കശാപ്പില്‍ പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടപടി
കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഖിലേന്ത്യാ നേതൃത്വം നടപടി സ്വീകരിച്ചു. മാടിനെ അറുക്കാന്‍ നേതൃത്വം നല്കിയ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നീ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.
സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെയാണ് പ്രവര്‍ത്തകര്‍ ഇത്തരമൊരു കിരാത നടപടി ചെയ്തത്. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറായത്. ഈ സംഭവത്തില്‍ കെപിസിസി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഇത്തരമൊരു നടപടി പ്രതിഷേധത്തിന്റെ മാറ്റു കുറയ്ക്കുകയും തിരിച്ചടിക്ക് ഇടയാക്കുകയും ചെയ്തതായി കെപിസിസി അപലപിച്ചു.