കതിരൂർ മനോജ് വധക്കേസ്: പി ജയരാജനെ മുഖ്യആസൂത്രകനാക്കി സി ബി ഐ കുറ്റപത്രം

കതിരൂർ മനോജ് വധം: കുറ്റപത്രം ഇന്ന്, പി.ജയരാജൻ 25–ാം പ്രതി

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (11:10 IST)
കതിരൂർ മനോജിനെ വധിച്ച കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മുഖ്യആസൂത്രകനാക്കിയുള്ള കുറ്റപത്രം തലശേരി സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. ജയരാജനെ കൂടാതെ മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ജയരാജനെ 25ആം പ്രതിയാക്കി കഴിഞ്ഞ വർഷം ജനുവരിയിൽ സി.ബി.ഐ തലശേരി സെഷൻസ് കോടതിയിൽ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനാണ് മുഖ്യആസൂത്രകനെന്ന് സി.ബി.ഐ പറയുന്നത്.
 
 2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. അന്ന് രാവിലെ കതിരൂരിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിയുകയും വണ്ടിയിൽ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയുമായിരുന്നുയെന്നാണ് കേസ്. ഈ കേസില്‍ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാർച്ചിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
 
1999 ആഗസ്റ്റ് 25ന് തിരുവോണനാളിൽ ജയരാജനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. നേരത്തേ സി.പി.എം വിട്ട് ആർ.എസ്.എസിൽ ചേർന്ന അഞ്ഞൂറോളം പേർക്ക് സ്വീകരണമൊരുക്കിയതിന്റെ മുഖ്യചുമതലക്കാരനും മനോജായിരുന്നു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി സംസാരിച്ച ജയരാജൻ മറ്റു പ്രതികളെ ഏകോപിപ്പിക്കാൻ ചുമതലയേല്പിച്ചു. വിക്രമൻ മറ്റുള്ളവരെ ഏകോപിപ്പിച്ച് കൊല നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments