‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല’; ഗുര്‍മീതിനെ വാനോളം പുകഴ്ത്തി ദേര മുഖപത്രം
‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, എല്ലാം സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ഗൂഢാലോചന: ദേര മുഖപത്രം
പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ വാനോളം പുകഴ്ത്തി ദേര സച്ചാ സൗദായുടെ മുഖപത്രം സച്ച് കഹൂനിന്റെ എഡിറ്റോറിയല്‍. ഒരിക്കലും പ്രഭ മങ്ങാത്ത സത്യത്തിന്റെ സൂര്യന്‍ എന്ന് ഗുര്‍മീതിനെ വിശേഷിപ്പിച്ച് കൊണ്ടാണ് എഡിറ്ററോറിയല്‍ തുടങ്ങുന്നത്. അദ്ദേഹത്തിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും ഗൂഢാലോചന നടത്തിയെന്നും ദേര ആരോപിക്കുന്നു.
‘സന്യാസി ഡോ. ഗുരു റാം റഹീം സിങ് സത്യത്തിന്റെ സൂര്യനാണ്. ഇത്തരം ഗൂഢാലോചനകള്‍ കൊണ്ട് ജ്വലിക്കുന്ന അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല.’ എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അഞ്ച് എഡിഷനുകളാണ് സച്ച് കഹൂനിന് ഉള്ളത്.
‘ഞങ്ങളുടെ മഹാനായ സന്യാസിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ചെയ്തയാളുകളെ ഒരു ദിവസം തുറന്നുകാട്ടപ്പെടും. സത്യത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. മാജിക് പവറുള്ള ചില മനുഷ്യന്‍ ഈ സമൂഹത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച കാലത്തെല്ലാം അവര്‍ അടിച്ചമര്‍ത്തപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.