Webdunia - Bharat's app for daily news and videos

Install App

കറവക്കാരന്റെ മകനായ കോടിയേരിക്ക് എവിടുന്നാ ഇത്രയും പണം? - ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

കോടിയേരിയെ ആക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍

Webdunia
വ്യാഴം, 27 ജൂലൈ 2017 (12:08 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. രാഷ്ട്രീയത്തില്‍ നിന്നല്ലാത് മറ്റൊരു വരുമാനം കോടിയേരിക്കില്ല. ഇപ്പോള്‍ കോടിയേരിയുടെ മകന്‍ മാത്രമാണ് ജോലിക്ക് പോകുന്നത്. രണ്ട് പശുക്കളുടെ പാലു വിറ്റു ജീവിച്ചിരുന്ന കറവക്കാരന്റെ മകനായ കോടിയേരിക്ക് എവിടുന്നാണ് ഇത്രയും സ്വത്ത് ഉണ്ടായതെന്ന് ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു.       
 
സി പി എമ്മിന്റെ ആരോപണം ശരിയല്ല. കാല്‍ കോടിയുടെ കാറൊന്നും തനിക്കില്ലെന്നും എത്തിയോസ് കാറാണ് താന്‍ ഉപയോഗിക്കുന്നതെന്നും ശോഭ പറയുന്നു. ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിനുപോലും പത്തുലക്ഷം രൂപ മാത്രമേ വിലവരൂ. സജീവരാഷ്ട്രീയത്തിന് പുറമെ ഭര്‍ത്താവിനും തനിക്കു കൃഷിയുണ്ട്. മൂന്നരയേക്കറോളം സ്ഥലത്ത് നെല്ല്, മഞ്ഞള്‍,റബ്ബര്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട് കൂടാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. താന്‍ അധ്യാനിച്ചുണ്ടാക്കിയ പണം മാത്രമേ തന്റെ കയ്യില്‍ ഉള്ളുവെന്നും ശോഭ വ്യക്തമാക്കിയതാണ് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
കോടിയേരിയുടെ മകന് മൂന്നാറില്‍ നാനൂറ് ഏക്കര്‍ ഭൂമിയുണ്ട് എന്നും ശോഭ ആരോപിച്ചു. മുമ്പ് ആര്‍എസ്എസ് സമ്മതിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയേരിയുടെ മുഖത്ത് ചെരുപ്പുരി അടിക്കുമെന്ന് ശോഭ പറഞ്ഞിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അടുത്ത ലേഖനം
Show comments