കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!
കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി
നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പരതിയെ തുടര്‍ന്ന് യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം 29 നായിരുന്നു സംഭവം നടന്നത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് യുവാവിനെ കസ്റ്റടിയിലെടുത്തെങ്കിലും യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പരിശോധിച്ചിട്ട് മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകുവെന്ന് പൊലീസ് പറഞ്ഞു. സാധാരണക്കാരുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണശേഷം പാഡി സന്ദര്‍ശിക്കാന്‍ നിരവധിപേര്‍ എത്താറുണ്ട്. പെട്ടന്ന് പുറത്തുള്ളവരെ ശ്രദ്ധ എത്താത സ്ഥലമാണ് പാഡി. കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന സ്ഥലമാണ് പാഡി. കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്.