Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളവോട്ട്: പിടിയ്ക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും പിഴയും

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് വീരന്മാര്‍ക്ക് പിടിവീണാല്‍ പണികിട്ടിയതു തന്നെ - ഒരു വര്‍ഷം വരെ തടവുശിക്ഷയും പിഴയും

തിരുവനന്തപുരം
തിരുവനന്തപുരം , ഞായര്‍, 15 മെയ് 2016 (12:27 IST)
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് വീരന്മാര്‍ക്ക് പിടിവീണാല്‍ പണികിട്ടിയതു തന്നെ - ഒരു വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം, ഇതിനൊപ്പം ഇതിന് ഒത്താശ ചെയ്യുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും.
 
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ വോട്ട് ചെയ്യുന്നതും രണ്ട് തവണ വോട്ട് ചെയ്യുന്നതും കള്ളവോട്ടായി പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി വകുപ്പനുസരിച്ചാണ് കേസെടുക്കുക. ആള്‍മാറാട്ടമായാണ് കള്ളവോട്ടിനെ കണക്കാക്കുക. 
 
മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ള വോട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് ഒത്താശ ചെയ്തു എന്നതിനു 11 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഭരണത്തിനു വിധിയെഴുതാന്‍ 2.61 കോടി വോട്ടര്‍മാര്‍!